സെൻ്റ് ഗെ ാരറ്റിയിലെ നാലാം ദിവസം 👩🏻🏫💗
അധ്യാപക പരിശീലനത്തിന്റെ നാലാം ദിവസം❤️
"ലോകം മാറ്റിമറിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധമാണ് വിദ്യാഭ്യാസം ."
- നെൽസൺ മണ്ടേല-
അധ്യാപികയായി സ്കൂളിലേക്ക് പോയിട്ട് ഏകദേശം ഒരാഴ്ച ആവാറായി അതുകൊണ്ടുതന്നെ എൻറെ ഓപ്ഷണൽ അധ്യാപകൻ നിരീക്ഷിക്കുവാൻ വരുമെന്ന് സൂചന ലഭിച്ചിരുന്നു.അതുകൊണ്ട് ചെറിയ പേടിയോടെ ആയിരുന്നു ഇന്ന് സ്കൂളിലേക്ക് പോയത്.തിങ്കളാഴ്ച ആയതുകൊണ്ട് തന്നെ നാല് പീരിയഡുകളാണ് ഇന്ന് എനിക്കുണ്ടായിരുന്നത്.രണ്ട് മൂന്ന് അഞ്ച് ആറ് പീഡുകൾ ആയിരുന്നു ക്ലാസ് എടുക്കാൻ ഉണ്ടായിരുന്നത്.ഒമ്പതാം ക്ലാസിന് രണ്ടാമത്തെ പിരീഡും 8 ബി ക്ലാസിന് മൂന്നും അഞ്ചും പിരീഡും 8 എ ക്ലാസിന് ആറാമത്തെ പിരീഡും ആയിരുന്നു ക്ലാസ്സ്. ഇന്ന് എൻറെ ക്ലാസ് നിരീക്ഷിക്കുന്നതിനായി കൺസൾട്ട് ടീച്ചർ ക്ലാസിൽ ഉണ്ടായിരുന്നു.
എട്ടാം ക്ലാസ്സിൽ മാനവികതയുടെ തീർത്ഥം എന്ന പാഠത്തിന്റെ മൂന്നാമത്തെ പാഠസൂത്രണമായിരുന്നു എടുത്തത്.രണ്ടു പീരീഡ് അടുത്തു വന്നപ്പോൾ ഒരു പിരീഡ് കുട്ടികൾക്ക് നോട്ട് നൽകുവാനായി എടുത്തു.ഒമ്പതാം ക്ലാസിൽ പഠിപ്പിച്ചത് കാഴ്ചയുടെ സംഗീതം എന്ന ഏകകത്തിലെ കൊടിയേറ്റം എന്ന പാഠഭാഗത്തിന്റെ മൂന്നാമത്തെ പാഠസൂത്രണം ആയിരുന്നു. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾക്ക് പുറമേ മറ്റു പ്രവർത്തനങ്ങളും നൽകിയിരുന്നു.
ഇന്നത്തെ ക്ലാസ് പതിവുപോലെ നന്നായി എടുക്കാൻ കഴിഞ്ഞു എന്ന് എനിക്ക് തോന്നിയില്ല. ഒരുപക്ഷേ പീരിയഡുകളുടെ എണ്ണം കൂടിയതാണോ എന്നൊന്നും അറിയില്ലായിരുന്നു. എങ്കിലും കുട്ടികളിലേക്ക് ആശയങ്ങൾ എത്തിക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്എഎങ്കിലും കുട്ടികളിലേക്ക് ആശയങ്ങൾ എത്തിക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ക്ലാസ്സിൽ രസകരമായ സംഭവങ്ങൾ നടന്നുവെങ്കിലും അധ്യാപനം കുറച്ചുകൂടി മികച്ചതാക്കാമായിരുന്നു എന്ന് തോന്നിരസകരമായ സംഭവങ്ങൾ നടന്നുവെങ്കിലും അധ്യാപനം കുറച്ചുകൂടി മികച്ചതാക്കാമായിരുന്നു എന്ന് തോന്നി
Comments
Post a Comment