ഏറെ സ്നേഹിക്കുന്ന ദിനം🥰

ഞാൻ മാർ തിയോഫിലസ്  ട്രെയിനിംഗ് കോളജിൽ എത്തിയിട്ട് രണ്ട് രണ്ടര മാസം ആയെങ്കിലും ഇത്രത്തോളം സന്തോഷം തോന്നിയ ഒരു ദിവസം ഇതാദ്യയമായിട്ടാണ്. എന്താന്ന് അറിയില്ല.വാക്കുകൾക്ക് അധീതമാണെന്‍റെ ആഹ്ലാധം.         ഇന്ന് ഞങ്ങൾ മലയാളം അസോസിയേഷന്റെ അസംബ്ലി ആയിരുന്നു.അതുകൊണ്ടുതന്നെ ഞങ്ങളെല്ലാവരും നമ്മുടെ യൂണിഫോം സാരി ഉടുത്താണ് എത്തിയത്. പ്രതീക്ഷിച്ചതിനെക്കാളും നല്ല കമന്റ്സ് ആയിരുന്നു സാരിയെക്കുറിച്ച് ലഭിച്ചത്. കൃത്യം 9:10 നു തന്നെ അസംബ്ലി ആരംഭിച്ചു. ഞാനായിരുന്നു ആങ്കറിംഗ് ചെയ്തത്. ഇന്നത്തെ അസംബ്ലിയിൽ വച്ച് നമ്മൾ മലയാളം അസോസിയേഷന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ. K Y ബെനഡിക്റ്റ് സർ നിർവ്വഹിച്ചു. സ്ക്രീനിൽ നമ്മുടെ അസോസിയേഷൻറെ പേരും ലോഗോയും കാണിക്കുന്ന ഒരു വീഡിയോ പ്ലേ ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. 'സപ്ത' എന്നാൽ 7 ഇതാണ് അസോസിയേഷനു നൽകിയ പേര്. 'ഒരുമയിൽ നിന്ന് ഔന്നത്യത്തിലേക്ക് 'എന്നതാണ് നമ്മുടെ മോട്ടോ . ശേഷം നമ്മുടെ തന്നെ അസോസിയേഷന്റെ കീഴിൽ ആരംഭിച്ച സപ്ത തിയോ ന്യൂസിന്റെ ഉദ്ഘാടനം ആയിരുന്നു.
നമ്മുടെ ഓപ്ഷണൽ അധ്യാപകനായ നഥാനിയൻ സർ ആണ് അതിന്റെ ഉത്ഘാടനം നിർവഹിച്ചത്. വളരെയേറെ പണിപ്പെട്ടായിരുന്നു ഞങ്ങൾ അത്തരത്തിലുള്ളൊരു ന്യൂസ് ചാനൽ നിർമ്മിച്ചെടുത്തത്. അത് മറ്റുള്ളവർക്ക് കൂടി കാണുന്ന തരത്തിൽ ഉത്ഘാടനം വയ്ക്കാനും കൂടാതെ എല്ലാവരിൽ നിന്നും നല്ല അഭിപ്രായങ്ങളും കേൾക്കാൻ സാധിച്ചതിനാലും പറയാൻ കഴിയാത്തത്ര സന്തോഷമാണ് എനിക്കനുഭവപ്പെട്ടത്. എല്ലാവർക്കും അസംബ്ലിയിൽ അവരവരുടേതായ റോളുകൾ ഭംഗിയായി അവതരിപ്പിക്കാൻ സാധിച്ചുവെന്നതും സന്തോഷകരമായ മറ്റൊരു കാര്യമാണ്.
                                           എനിക്കതിലേറെ സന്തോഷം തോന്നിയത് മറ്റൊരു കാര്യത്തിലാണ്. ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെ പ്രിൻസിപ്പാളിൽ നിന്നും എനിക്കൊരു ഗിഫ്റ്റ് കിട്ടി. ഒരിക്കലും അത് പ്രതീക്ഷിക്കാത്ത കൊണ്ട് തന്നെ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാത്തതായിരുന്നു.25/10/2022ൽ കോളേജിൽ നടത്തിയ ടാലന്റ് ഹണ്ട് പ്രോഗ്രാമിൽ ഞാൻ പ്രിൻസിപ്പലിന് അദ്ദേഹത്തിന്റെ തന്നെ ഒരു ചിത്രം വരച്ചു കൊടുക്കുകയുണ്ടായി. അതിനുള്ള ഉപഹാരം ആയിരുന്നു ഇന്ന് അദ്ദേഹം എനിക്ക്‌ സമ്മാനിച്ചത്. എന്തായാലും ഞാൻ ഏറെ ആഗ്രഹിച്ച, എനിക്കൊത്തിരി ഇഷ്ടപ്പെട്ട ഗിഫ്റ്റ് തന്നെയാണ് അദ്ദേഹം നൽകിയത്. തുടർന്നും വരയ്ക്കുവാനുള്ള പ്രചോദനം എന്നോണം വരയ്ക്കുവാൻ ആവശ്യമായ സാധനങ്ങൾ ആയിരുന്നു അവ. അത്തരമൊരു ഗിഫ്റ്റ് സമ്മാനിച്ചതിന് സാറിനു ഒരുപാട് നന്ദി.
                                       അസംബ്ലി കഴിഞ്ഞയുടനെ മറ്റൊരു പ്രധാനപ്പെട്ട പരിപാടിയാണ് കോളേജിൽ  നടന്നത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്. വളരെ വാശിയേറിയ ഒരു പോരാട്ടം തന്നെയായിരുന്നു ഇന്ന് നടന്നത്.ചിലതൊഴിച്ചു കഴിഞ്ഞാൽ മറ്റെല്ലാ പ്രധാന സ്ഥാനങ്ങളിലേക്കും ഇലക്ഷൻ നടത്തിയാണ് പ്രതിനിധികളെ തിരഞ്ഞെടുത്തത്.കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇത്തരത്തിൽ ആദ്യമായിട്ടാണ് ഒരു വാശിയ മത്സരം നടന്നതെന്നാണ് പ്രിൻസിപ്പൽ ഡോ  കെ. വൈ. ബെനഡിക്ട് സർ പറഞ്ഞത്. ഓരോ സ്ഥാനങ്ങളിലേക്കും അർഹരായവരെ തന്നെ തിരഞ്ഞെടുത്തുകൊണ്ട് 67-മത് കോളേജ് യൂണിയണിലൂടെ മുന്നോട്ട് പോകാൻ ആദ്യ ചുവടുവച്ചിരിക്കുകയാണ് MTTC.
                                             ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത് സോഷ്യൽ സയൻസ് ഓപ്ഷനിലെ രഞ്ജിതയാണ്. വൈസ് ചെയർപേഴ്സൺ മലയാളം ഓപ്ഷനിലെ ഹരിതയും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ഷാഫി നയും ആണ്. UUC പോസ്റ്റിലേക്ക് മീരയും ആർട്സ് ക്ലബ്‌ സെക്രട്ടറി ആയി ആരതിയും മാഗസിൻ എഡിറ്റർ ആയി ശിൽപ്പയും ലേഡി റപ്രസന്റേറ്റീവ് ആയി പ്രിയങ്കയും ദേവികയും ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ഞാനും ഇംഗ്ലീഷ് ഓപ്ഷനിലെ ജെയ്സണും സ്പോർട്സ് ക്ലബ് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ എനിക്ക് അസോസിയേഷൻ സെക്രട്ടറി പോസ്റ്റ് കൂടെ ലഭിച്ചു. യൂണിയനിലെ മറ്റ് അംഗങ്ങളെല്ലാവർക്കും ഇത്തരത്തിൽ ഓരോ പോസ്റ്റുകൾ കൂടെ ലഭിച്ചു. വ്യത്യസ്തമായ പോസ്റ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എങ്കിലും നാം ഓരോരുത്തരും ഒരേ മനസ്സോടെ യൂണിയനിൽ പ്രവർത്തിക്കും. നാളെ ഉച്ച കഴിഞ്ഞാണ് യൂണിയൻ പ്രതിനിധികളിലെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.

Comments

Popular posts from this blog

പ്രകൃതിയിലേക്കങ്ങി ടെക്നോളജി...

INTRAMURAL CHESS TOURNAMENT♟️