ഞാൻ മാർ തിയോഫിലസ് ട്രെയിനിംഗ് കോളജിൽ എത്തിയിട്ട് രണ്ട് രണ്ടര മാസം ആയെങ്കിലും ഇത്രത്തോളം സന്തോഷം തോന്നിയ ഒരു ദിവസം ഇതാദ്യയമായിട്ടാണ്. എന്താന്ന് അറിയില്ല.വാക്കുകൾക്ക് അധീതമാണെന്റെ ആഹ്ലാധം. ഇന്ന് ഞങ്ങൾ മലയാളം അസോസിയേഷന്റെ അസംബ്ലി ആയിരുന്നു.അതുകൊണ്ടുതന്നെ ഞങ്ങളെല്ലാവരും നമ്മുടെ യൂണിഫോം സാരി ഉടുത്താണ് എത്തിയത്. പ്രതീക്ഷിച്ചതിനെക്കാളും നല്ല കമന്റ്സ് ആയിരുന്നു സാരിയെക്കുറിച്ച് ലഭിച്ചത്. കൃത്യം 9:10 നു തന്നെ അസംബ്ലി ആരംഭിച്ചു. ഞാനായിരുന്നു ആങ്കറിംഗ് ചെയ്തത്. ഇന്നത്തെ അസംബ്ലിയിൽ വച്ച് നമ്മൾ മലയാളം അസോസിയേഷന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ. K Y ബെനഡിക്റ്റ് സർ നിർവ്വഹിച്ചു. സ്ക്രീനിൽ നമ്മുടെ അസോസിയേഷൻറെ പേരും ലോഗോയും കാണിക്കുന്ന ഒരു വീഡിയോ പ്ലേ ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. 'സപ്ത' എന്നാൽ 7 ഇതാണ് അസോസിയേഷനു നൽകിയ പേര്. 'ഒരുമയിൽ നിന്ന് ഔന്നത്യത്തിലേക്ക് 'എന്നതാണ് നമ്മുടെ മോട്ടോ . ശേഷം നമ്മുടെ തന്നെ അസോസിയേഷന്റെ കീഴിൽ ആരംഭിച്ച സപ്ത തിയോ ന്യൂസിന്റെ ഉദ്ഘാടനം ആയിരുന്നു. നമ്മുടെ ഓപ്ഷണൽ അധ്യാപകനായ നഥാനിയൻ സർ ആണ് ...
പ്രകൃതിയോടിണങ്ങി .....🌈 എന്നത്തേയും ക്ലാസിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ജോജു സർ. കോളേജ് പോർട്ടിയുടെുത്തായിരുന്നു ക്ലാസ് . വ്യത്യസ്ത തരം അസസ്മെന്റിനെ കുറിച്ചായിരുന്നു ക്ലാസെടുത്തത്.
ആരായിരിക്കും ആ വിജയി...! ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റും ഐ ക്യൂ എ സി മാർ തിയോഫിലസ് ട്രയിനിംഗ് കോളേജും സംഘടിപ്പിച്ച Intra Mural ചെസ്സ് ടൂർണമെൻറ് നവംബർ 4 ഉച്ചയ്ക്ക് 1:30 കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രിൻസിപ്പൽ ഡോ.K.Y. ബെനഡിക്ട് സിർ ഉത്ഘാടനം ചെയ്തു. 12 മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ട് 07/11/2022 തിങ്കളാഴ്ച്ച ആണ് നിശ്ചയിച്ചിരിക്കുന്നത്.ആരാണ് ആ വിജയി എന്ന് നാളെ അറിയാം. ചെസ്സ് ബോർഡും കരുക്കളും കണ്ടിട്ടുണ്ട് എന്നല്ലാതെ അത് എങ്ങനെ കളിക്കുമെന്നോ എന്താണ് അതിലെ റൂൾസ് എന്നോ ഒന്നും തന്നെ അറിവില്ലാത്ത എന്നെ പോലുള്ളവർക്ക് അതിനെ കുറിച്ച് കുറച്ചെങ്കിലും അറിയുവാനും മനസിലാക്കാനും ഇത്തരം ഒരു ടൂർണമെൻറ് വളരെ ഉപയോഗപ്രധാനമാണ്❣️.
Comments
Post a Comment