നാലാം ദിവസം
നാലാം ദിവസം – 9/10/2023
ലോകം മാറ്റിമറിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന വലിയ ആയുധമാണ് വിദ്യാഭ്യാസം “ – നെൽസൻ മണ്ടേല
സ്കൂൾ ദിനക്കുറിപ്പ്
അധ്യാപികയായി സ്കൂളിലേക്ക് പോയിട്ട് ഏകദേശം ഒരാഴ്ച ആയതുകൊണ്ടുതന്നെ അധ്യാപകൻ ക്ലാസ്സ് നിരീക്ഷിക്കാൻ വരുമെന്ന സൂചന ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ചെറിയ പേടിയോടെയായിരുന്നു ഇന്ന് സ്കൂളിലേക്ക് പോയത്. ഇന്ന് തിങ്കളാഴ്ച ആയതുകൊണ്ടു തന്നെ നാല് പിരീഡ് ആണ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നത് . ഞാൻ പഠിപ്പിക്കുന്ന ക്ലാസുകൾക്ക് രണ്ട് പിരീഡും അതിന് പുറമെ ഒരു ക്ലാസ്സിൽ കൂടി എനിക്ക് പഠിപ്പിക്കണമായിരുന്നു.2,3,5,6 പിരീഡുകൾ ആയിരുന്നു എനിക്ക് ക്ലാസ്സെടുക്കാൻ ഉണ്ടായിരുന്നത്. ഒമ്പതാം ക്ലാസിന് രണ്ടാമത്തെ പിരീഡും 8B ക്ലാസ്സിന് മൂന്നും അഞ്ചും പിരീഡും 8A ക്ലാസ്സിന് ആറാമത്തെ പിരീഡും ആയിരുന്നു ക്ലാസ്സ്. ഇന്ന് എന്റെ ക്ലാസ് വിലയിരുത്താനും നിരീക്ഷിക്കാനുമായി സ്കൂളിലെ തന്നെ മലയാളം അധ്യാപിക ഉണ്ടായിരുന്നു.
Comments
Post a Comment