ഏഴാം ദിവസം

 ഏഴാം ദിവസം - 21/ 6 /2024 

ഇന്ന് ജൂൺ 21. ഇന്ന് ലോക യോഗ ദിനം ആണ്. ഈ ദിവസം യോഗാ ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. ഇന്ന് നമ്മുടെ സ്കൂളിലും യോഗാ ദിന പരിപാടികൾ ഉണ്ടായിരുന്നു. രാവിലെ 10 മണി മുതലാണ് പരിപാടി തുടങ്ങുമെന്ന് പറഞ്ഞിരുന്നതെങ്കിലും തുടങ്ങിയപ്പോൾ ഏകദേശം 10 30 ആയിരുന്നു. എസ് പി സി എൻ സി സി കുട്ടികൾക്ക് ഇന്ന് ഞങ്ങൾ ബിഎഡ് ട്രെയിനികൾ യോഗയെ കുറിച്ച് ക്ലാസ് എടുത്തു കൊടുത്തു. ഒപ്പം തന്നെ അവ ചെയ്തു കാണിക്കുകയും കുട്ടികളെക്കൊണ്ട് ചെയ്യിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഓപ്ഷണലിലെ ആര്യ യോഗയെ കുറിച്ച് ഒരു ആമുഖം കുട്ടികൾക്ക് നൽകിയശേഷം ഞാൻ കുട്ടികളെ യോഗ പരിശീലിപ്പിച്ചു. നാഡീശോധന ആണ് ഞാൻ കുട്ടികളെ ചെയ്യിച്ചത്. അതിൻറെ ഗുണങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അവരെക്കൊണ്ട് യോഗ ചെയ്യിക്കുകയും ചെയ്തു. 

യോഗ പരിപാടികൾ അവസാനിക്കുന്നതുവരെ എനിക്ക് അവിടെ നിൽക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് വെള്ളിയാഴ്ച ആയതിനാൽ എനിക്ക് രണ്ട് പീരീഡ് 9 ഡി യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. മൂന്നാമത്തെ പീരീഡ് ആയിരുന്നു ആദ്യ ക്ലാസ്. ഏഴാമത്തെ പിരീഡ് ആയിരുന്നു രണ്ടാമത്തെ ക്ലാസ്

Comments

Popular posts from this blog

ഡിജിറ്റൽ ടെക്സ്റ് 📚

ഏറെ സ്നേഹിക്കുന്ന ദിനം🥰

ഞങ്ങളുടെ വീഡിയോ സ്ക്രിപ്റ്❤️