അഞ്ചാം ദിവസം 💗

 അഞ്ചാം ദിവസം - 19 /6 /2024 

"വായിച്ചാൽ വളരും 

വായിച്ചില്ലെങ്കിലും വളരും, 

വായിച്ചാൽ വിളയും 

വായിച്ചില്ലെങ്കിൽ വളയും"

                     - കുഞ്ഞുണ്ണിമാഷ് 


ഇന്ന് ജൂൺ 19 വായനാദിനം. 1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിച്ചു വരുന്നു. കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും വായനാദിനം ആഘോഷിക്കുന്നു. നമ്മുടെ സ്കൂളിലും ഇന്ന് വായനാദിന പരിപാടികൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ക്ലാസ്സിൽ പോകാനും പഠിപ്പിക്കുവാനും അവസരം ലഭിച്ചിരുന്നില്ല. രാവിലെ 10 മണി മുതൽ തന്നെ സ്കൂളിലെ പരിപാടികൾ ആരംഭിച്ചിരുന്നു. അതിനു മുന്നോടിയായി കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകളും ചാർത്തുകളും മറ്റും വച്ച് സ്കൂൾ അലങ്കരിച്ചിരുന്നു. അതും സ്കൂളിൻറെ മുൻഭാഗത്താണ് പ്രദർശിപ്പിച്ചിരുന്നത്. 

                  സ്കൂളിലെ ചിത്രകല അധ്യാപകനായ ജിന്നി സാർ സ്കൂളിൽ പോർട്ടിക്കോയുടെ മുന്നിൽ ഒരു വലിയ പുസ്തകവും പേനയും നിർമ്മിച്ചുവച്ചിട്ടുണ്ടായിരുന്നു. കണ്ടാൽ ശരിക്കും ഒരു വലിയ പുസ്തകമാണെന്ന് തോന്നും. ഒരു യഥാർത്ഥ കലാകാരന്റെ കൈവിരൽ പതിഞ്ഞതാണ് ആ രൂപമെന്ന് ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് മനസ്സിലാകും. അത്തരത്തിൽ പരിപാടിക്കായി വിപുലമായ ഒരുക്കങ്ങളാണ് സ്കൂളിൽ ഉണ്ടായിരുന്നത്. ഇന്നത്തെ സ്കൂളിലെ പരിപാടിയിൽ വായനാദിനത്തോടനുബന്ധിച്ച് ക്ലാസ് എടുക്കുന്നതിന് എത്തിയിരുന്നത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാര ജേതാവും എഴുത്തുകാരനുമായ സജിൻ എം .എസ് ആയിരുന്നു. ഒരു യുവ എഴുത്തുകാരനായ അദ്ദേഹം കുട്ടികളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്ന ഒരാളായിരുന്നു. അതിനാൽ തന്നെ അദ്ദേഹം നന്നായി ക്ലാസ് കൈകാര്യം ചെയ്തു. 

                      രാവിലെ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് ഞങ്ങൾ ബിഎഡ് ട്രെയിനിൽ ഒരു ക്വിസ് പ്രോഗ്രാം നടത്തുകയുണ്ടായി. ഞങ്ങൾ തന്നെയായിരുന്നു ചോദ്യങ്ങൾ ഉണ്ടാക്കിയതും ക്വിസ് നടത്തിയതും മൂല്യനിർണയം നടത്തിയതുമെല്ലാം. വളരെ നല്ല രീതിയിൽ തന്നെ ഞങ്ങൾക്ക് അത് നടത്തുവാൻ സാധിച്ചു. 8 A ക്ലാസ്സിലെ രണ്ടു കുട്ടികൾ ചേർന്ന് ടീമിന് ഒന്നാം സ്ഥാനവും 9 A ക്ലാസ്സിലെ രണ്ട് കുട്ടികൾ ചേർന്ന ടീമിന് രണ്ടാം സ്ഥാനവും 9 D ,9 A എന്നീ ക്ലാസുകളിലെ മറ്റു രണ്ടു ടീമുകൾക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

Comments

Popular posts from this blog

ഡിജിറ്റൽ ടെക്സ്റ് 📚

ഏറെ സ്നേഹിക്കുന്ന ദിനം🥰

ഞങ്ങളുടെ വീഡിയോ സ്ക്രിപ്റ്❤️