മൂന്നാം ദിവസം ❤️
മൂന്നാം ദിവസം- 17 /6/ 2024
ജൂൺ 17 ഇന്ന് തിങ്കളാഴ്ച ആയതിനാൽ എനിക്കിന്ന് നാലാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. ഉള്ളിൽ ഉയർക്കും മഴവില്ല് എന്ന ഏകകത്തിലെ സുകൃതഹാരങ്ങൾ എന്ന പാഠത്തിന്റെ അവസാനത്തെ പാഠസൂത്രണം ആയിരുന്നു ഇന്ന് ഞാൻ ക്ലാസ്സിൽ എടുത്തത്. കുട്ടികളെക്കൊണ്ട് തന്നെ ഇന്ന് ക്ലാസ്സിൽ ഒരു ദൃശ്യ ആവിഷ്കാരം പോലെ ചണ്ഡാലഭിക്ഷുകിയിലെ കഥാപാത്രങ്ങളായ ഭിക്ഷുവിനെയും മാതംഗിയെയും അവതരിപ്പിച്ചു. തുടർന്ന് ഞാനൊരു ചാർട്ടിൽ വരച്ച ചിത്രവും അതിൻറെ തന്നെ എഴുത്തുകാരന്റെ വിവരങ്ങളും കവിതയുടെ ആശയം എഴുതിയതുമായ ഒരു സ്റ്റിൽ മോഡൽ കാണിക്കുകയുണ്ടായി.
Comments
Post a Comment