രണ്ടാം ദിവസം
രണ്ടാം ദിവസം - 14/ 6/ 2024
ഇന്ന് അധ്യാപക പരിശീലനത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇന്ന് എനിക്ക് രണ്ട് പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത് .രാവിലെ മൂന്നാമത്തെ പിരീഡും വൈകിട്ട് ഏറ്റവും അവസാനത്തെ പിരീഡും ആയിരുന്നു. ചണ്ഡാലഭിക്ഷുകി എന്ന പാഠത്തിന്റെ 2 പാഠാസൂത്രണ രേഖ ഇന്ന് എടുക്കാൻ സാധിച്ചു. ആദ്യത്തെ പീരീഡ് കയറിയപ്പോൾ രണ്ടാം പാഠസൂത്രണ രേഖ എടുക്കാൻ സാധിച്ചു. അതിലൂടെ കുമാരനാശാൻ എന്ന എഴുത്തുകാരനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് ഏഴാം പീരീഡ് സുകൃതരങ്ങൾ എന്ന പാഠത്തിന്റെ തന്നെ അടുത്ത പാഠാസൂത്രണം എടുത്തു. അതിലൂടെ ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ആമുഖവും കുറച്ചുഭാഗവും ക്ലാസ്സ് എടുത്തു.
Comments
Post a Comment