രണ്ടാംഘട്ടം -ഒന്നാംദിവസം😍

 ഒന്നാം ദിവസം- 13 /6 /2024

"ഭൂതകാലത്തിൽ നിന്ന് പഠിക്കുക വർത്തമാനകാലത്ത് ജീവിക്കുക നാളെക്കായി പ്രതീക്ഷിക്കുക "

                          ആൽബർട്ട് ഐൻസ്റ്റീൻ

എൻറെ ബിയേഡ് ജീവിതത്തിലെ അധ്യാപക പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഇന്നുമുതൽ ആരംഭിച്ചിരിക്കുകയാണ് . സെൻറ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ആണ് എൻറെ രണ്ടാംഘട്ട പരിശീലനത്തിന് എനിക്ക് ലഭിച്ചിരിക്കുന്നത്. ആ ദിവസം ആയ ഇന്ന് ആദ്യം തന്നെ സ്കൂളിലെ പ്രധാന അധ്യാപകനെ കണ്ട് സംസാരിച്ച ശേഷം അറ്റൻഡൻസ് രേഖപ്പെടുത്തി. തുടർന്ന് എൻ്റെ കൺസൺ ടീച്ചറെ കണ്ടു. സിസിലി എന്നാണ് അധ്യാപികയുടെ പേര്. എനിക്ക് പഠിപ്പിക്കുവാൻ നൽകിയിരിക്കുന്ന ക്ലാസ് 9 ഡി ആണ്. ഇന്ന് 9 ഡി ക്ലാസിന് എനിക്ക് ഏഴാം പീരിയഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. 

     എന്നാൽ സ്കൂളിലെ എൻറെ അധ്യാപിക ക്ലാസ് ടീച്ചർ ആയിരുന്നത് 9 E ക്ലാസ്സിന്റേതാണ്. ആ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഒരു വീടുവച്ചു നൽകുകയുണ്ടായി .അതിൻറെ താക്കോൽദാന ചടങ്ങ് ഇന്ന് സ്കൂളിൽ വച്ചു നടക്കുകയുണ്ടായി .ചടങ്ങിന്റെ ഭാഗമായി അധ്യാപിക ചില തിരക്കിലായിരുന്നതിനാൽ ഞാനായിരുന്നു ഒൻപത് ഈ ക്ലാസ്സ് കൈകാര്യം ചെയ്തത്. തുടർന്ന് നാലാമത്തെ പിരീഡ് എനിക്ക് 9 ഡി ക്ലാസ് സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചിരുന്നു. ആ സമയം ക്ലാസിലേക്ക് പോകുകയും കുട്ടികളെ പരിചയപ്പെടുകയും ചെയ്തു. ശേഷം ഏഴാം പീരീഡ് 9 ഡി ക്ലാസ്സിൽ കയറി ആദ്യ ക്ലാസ് എടുത്തു സ്കൂളിലെ അധ്യാപികയും ഞാൻ ക്ലാസ് എടുത്തപ്പോൾ കൂടെയുണ്ടായിരുന്നു .ആദ്യ ഇന്ന് തീർക്കാൻ സാധിച്ചു.

Comments

Popular posts from this blog

ഡിജിറ്റൽ ടെക്സ്റ് 📚

ഏറെ സ്നേഹിക്കുന്ന ദിനം🥰

ഞങ്ങളുടെ വീഡിയോ സ്ക്രിപ്റ്❤️