പതിനഞ്ചാം ദിവസം

 പതിനഞ്ചാം ദിവസം – 09/11/2023

സ്കൂൾ ദിനക്കുറിപ്പ്

ഇന്ന് കുട്ടികൾക്ക് പരീക്ഷ കഴിയുന്ന ദിവസമായിരുന്നു. അതുകൊണ്ട്തന്നെ പ്രേത്യേകിച്ചു ക്ലാസ്സ്‌ വിശേഷം ഒന്നും തന്നെയില്ലായിരുന്നു. ഇന്നെനിക്ക് മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. ഇന്ന് പാഠാസൂത്രണപ്രകാരം എനിക്ക് ക്ലാസ്സെടുക്കാൻ സാധിച്ചില്ല. എന്നാൽ കഴിഞ്ഞദിവസത്തെപ്പോലെതന്നെ പരീക്ഷ ഡ്യൂട്ടിയും മറ്റു ക്ലാസ്സുകളിൽ സബ്സ്ടിട്യൂഷനും ഉണ്ടായിരുന്നു. ഒപ്പം ഇന്ന് ഉച്ചഭക്ഷണത്തിന് വിളമ്പാനും പോയിരുന്നു.

      പിരീഡ് അല്ലാതെ ഒഴിവുസമയം കിട്ടിയപ്പോൾ ഞങ്ങൾക്ക് നൽകിയിട്ടുള്ള റൂമിലിരുന്ന് പാഠാസൂത്രണരേഖയും മറ്റും എഴുതുകയും വരും ദിവസങ്ങളിലേക്കുള്ള പാഠങ്ങൾ വായിച്ചു മനസ്സിലാക്കുകയും അതുമായി ബന്ധപ്പെട്ട വീഡിയോകൾ (കൈറ്റ് വിക്ടെർസ് ) യുട്യൂബിൽ കണ്ടു മനസ്സിലാക്കുകയുമായിരുന്നു. ഇന്ന് പരീക്ഷകൾ ഒരുവിധം കഴിഞ്ഞതുകൊണ്ട് തന്നെ കുട്ടികളെ പഠിപ്പിക്കാൻ ഇനിയുള്ള ക്ലാസ്സുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Comments

Popular posts from this blog

ഡിജിറ്റൽ ടെക്സ്റ് 📚

ഏറെ സ്നേഹിക്കുന്ന ദിനം🥰

ഞങ്ങളുടെ വീഡിയോ സ്ക്രിപ്റ്❤️