മുപ്പത്തിയൊന്നാം ദിവസം
മുപ്പത്തിയൊന്നാം ദിവസം - 01/12/2023
"യഥാർത്ഥ വിദ്യാഭ്യാസം സ്വഭാവത്തിലൂടെയാണ് പ്രകടമാകേണ്ടത്"
- സുഹൈൽ അദനി
സ്കൂൾ ദിനക്കുറിപ്പ്
ഇന്ന് ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം. ഇന്ന് രാവിലെ കുട്ടികൾക്ക് എയ്ഡ്സിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. എയ്ഡ്‌സിനെ കുറച്ച് അവബോധം നൽകുന്ന നിലയിൽ ഉള്ളതായിരുന്നു അസംബ്ലി.തുടർന്ന് ക്ലാസുകൾ ഉണ്ടായിരുന്നു. ടൈംടേബിൾ പ്രകാരം ഇന്ന് എനിക്ക് മൂന്നും നാലും പിരീഡുകൾ ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. രണ്ടു ക്ലാസുകളിലും ക്ലാസ് എടുക്കേണ്ടതായി വന്നു. ഒപ്പം തന്നെ അധ്യാപകർ ഇല്ലാത്ത മറ്റു ക്ലാസുകളിലും പകരത്തിനായി പോകേണ്ടി വന്നിരുന്നു. കൂടാതെ ഇന്നെനിക്ക് മോർണിംഗ് ഡ്യൂട്ടിയും ഇന്റർവെൽ ഡ്യൂട്ടിയും ഉണ്ടായിരുന്നു..
Comments
Post a Comment