ഇരുപത്തിയൊമ്പതാം ദിവസം❤️
ഇരുപത്തിയൊമ്പതാം ദിവസം - 29/11/23
സ്കൂൾ ദിനക്കുറിപ്പ്
ഇന്നെനിക്ക് ഒമ്പതാം ക്ലാസ്സിൽ മൂന്നാമത്തെ പിരീഡും എട്ടാം ക്ലാസിൽ 6, 7 പിരീഡുകളും ആയിരുന്നു ക്ലാസ്. രണ്ടു ക്ലാസുകളിലും പുതിയ പാഠസൂത്രണം ഉപയോഗിച്ച് ക്ലാസ് എടുക്കുവാൻ സാധിച്ചു. കഴിഞ്ഞദിവസം വന്നതുപോലെ തന്നെ മൂന്നാമത്തെ ക്ലാസ് നിരീക്ഷണത്തിനായി ഇന്നും എൻറെ ഓപ്ഷനൽ അധ്യാപകൻ നഥാനിയേൽ സാർ വന്നിരുന്നു.തലേദിവസം വന്നതിനാൽ ഇന്ന് സാർ ക്ലാസ് കാണാൻ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിന്റേതായ ചില മുൻകരുതലുകളും തയ്യാറെടുപ്പുകളും അതുകൊണ്ടുതന്നെ കുറവായിരുന്നു. അവസാനത്തെ പിരീഡ് ആയിരുന്നു സർ നിരീക്ഷണത്തിനായി വന്നത്.
Comments
Post a Comment