അധ്യാപക പരിശീലനത്തിൻ്റെ രണ്ടാം

 അധ്യാപികയായി രണ്ടാം ദിനം ❤️

ഇന്ന് അധ്യാപകപരിശീലനത്തിന്റെ രണ്ടാം ദിവസമായിരുന്നു. ഇന്ന് വ്യാഴാഴ്ച ആയതിനാൽ എനിക്ക് മോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു . സ്കൂളിലേക്കുള്ള രണ്ടാമത്തെ ദിനം ആയിരുന്നു ഇന്ന്.ടൈംടേബിൾ അനുസരിച്ച് ഇന്ന് ക്ലാസുകളിൽ എക്സാം പ്ലാൻ ഉപയോഗിച്ച് ക്ലാസ് എടുത്ത് തുടങ്ങി.ടൈംടേബിൾ പ്രകാരം എനിക്കിന്ന് എട്ടാം ക്ലാസും ഒമ്പതാം ക്ലാസും പഠിപ്പിക്കുവാൻ ഉണ്ടായിരുന്നു. എല്ലാ ക്ലാസ്സുകൾക്കും മലയാളം ഉള്ളതിനാലും എല്ലാദിവസവും മലയാളം ഉള്ളതിനാലും എനിക്ക് ഒരു ദിവസം കുറഞ്ഞത് മൂന്ന് പിരീഡ് എങ്കിലും ടൈംടേബിൾ പ്രകാരം വരുന്നുണ്ട്. 

       ഇന്ന് എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ക്ലാസിന് പുറകെ ആറ് ഈ ക്ലാസ്സിൽ ടീച്ചർ ഇല്ലാത്തതിനാൽ സബ്സ്റ്റിറ്റ്യൂഷൻ പോകേണ്ടതായി വന്നിരുന്നു. രണ്ടാമത്തെ പിരീഡ് ആയിരുന്നു ആ ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നത് ഉണ്ടായിരുന്നത്.ഒമ്പതാം ക്ലാസ്സിൽ എനിക്ക് ഇന്ന് നാലാമത്തെ പിരീഡും എട്ടാം ക്ലാസിൽ അഞ്ചാമത്തെ പിരീഡും ആയിരുന്നു.

           എട്ടാം ക്ലാസ്സിൽ മാനവികതയുടെ മഹാഗാഥകൾ എന്ന ഏകകത്തിലെ മാനവികതയുടെ തീർത്ഥം എന്ന ഉപ ഏകകത്തിന്റെ ആദ്യ പാഠസൂത്രണമാണ് ഇന്ന് എടുത്തത്.തുടർ പ്രവർത്തനം കൂടാതെ മറ്റ് രണ്ടു പ്രവർത്തനങ്ങൾ കൂടി ഉൾപ്പെട്ടതായിരുന്നു പാടാസൂത്രണം.പാഠസൂത്രണത്തിൽ കുട്ടികൾക്ക് താല്പര്യ നൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉൾച്ചേർന്നിരുന്നു.

ഇന്നത്തെ ക്ലാസ്സുകൾ എൻറെ വിശ്രമത്തിനിട നൽകിയില്ലെങ്കിലും ആത്മവിശ്വാസവും ആത്മസംതൃപ്തിയും നൽകാൻ കഴിയുന്ന തരത്തിൽ ആയിരുന്നു.കുട്ടികളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം സംതൃപ്തി നൽകിയിരുന്നു. 

Comments

Popular posts from this blog

ഡിജിറ്റൽ ടെക്സ്റ് 📚

ഏറെ സ്നേഹിക്കുന്ന ദിനം🥰

ഞങ്ങളുടെ വീഡിയോ സ്ക്രിപ്റ്❤️