മൂന്നാം ദിവസം👩🏻🏫
അധ്യാപക പരിശീലനം മൂന്നാം ദിവസം👩🏻🏫❤️
അധ്യാപക പരിശീലനത്തിന്റെ മൂന്നാം ദിവസമായിരുന്നു ഇന്ന് . പതിവുപോലെ ഇന്നും രാവിലെ പ്രയറിന് മുന്നേ തന്നെ സ്കൂളിൽ എത്തിയിരുന്നു.തുടർന്ന് എച്ച് എം ന്റെ റൂമിലെ അധ്യാപകരുടെ പ്രാർത്ഥനയ്ക്ക് ശേഷമാണ് ക്ലാസുകളിലേക്ക് പോയത്.എന്നും അങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്.
ടൈംടേബിൾ പ്രകാരം ഇന്ന് എനിക്ക് മൂന്ന് പീരീഡ് ഉണ്ടായിരുന്നു.മൂന്നാമത്തെയും നാലാമത്തെയും ഏഴാമത്തെയും പീരിയഡുകൾ ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.എന്നാൽ ഏഴാമത്തെ പിരീഡ് എൻറെ കൺസൺ ടീച്ചർ അല്ലാതെ മറ്റൊരു മലയാളം അധ്യാപികയുടെ ക്ലാസ് ആയതുകൊണ്ട് തന്നെ ടൈംടേബിൾ തമ്മിൽ ചെറിയ പ്രശ്നമുണ്ടായിരുന്നു.എന്നാൽ എൻറെ കൂടെയുള്ള മറ്റൊരു അധ്യാപക വിദ്യാർത്ഥിയുടെ ടൈംടേബിളുമായി അഡ്ജസ്റ്റ് ചെയ്തുആ പ്രശ്നം പരിഹരിച്ചതിനുശേഷം ആണ് ക്ലാസ് എടുത്തത്.പതിവുപോലെ തന്നെ 8 എ , 8 ബി 9 എ എന്നീ ക്ലാസുകളിൽ ആയിരുന്നു പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.
ഇന്ന് ഞാൻ എട്ടാം ക്ലാസിൽ മാനവികതയുടെ തീർത്ഥം എന്ന ഉപ ഏകകത്തിലെ രണ്ടാം പാഠസൂത്രണമാണ് എടുത്തത്.ഒമ്പതാം ക്ലാസിൽ കാഴ്ചയുടെ സംഗീതം എന്ന ഏകകത്തിലെ കൊടിയേറ്റം എന്ന പാഠത്തിന്റെ രണ്ടാം പാഠസൂത്രണം ആയിരുന്നു എടുത്തത്.പാഠഭാഗത്തെ ആശയം വിശദീകരിച്ച ശേഷം കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങൾ നൽകുകയും അത് കുട്ടികൾ അധ്യാപികയുടെ പങ്കാളിത്തത്തോടെ ചെയ്യുകയും മൂല്യനിർണയം നടത്തി നൽകുകയും ചെയ്തു.മൂന്ന് ക്ലാസുകളിലും കുട്ടികളുടെ പങ്കാളിത്ത മികച്ച രീതിയിൽ ആയിരുന്നു കുട്ടികൾ താല്പര്യമില്ലായ്മ ഒന്നും തന്നെ കാണിച്ചിരുന്നില്ല കൊടുക്കുന്ന പ്രവർത്തനങ്ങൾ സംഘപ്രവർത്തനമായാലും വ്യക്തിഗത പ്രവർത്തനമായാലും ഉത്സാഹത്തോടെ തന്നെയാണ് ചെയ്തിരുന്നത്.ആദ്യ ദിവസത്തിൽ നിന്നും മൂന്നാമത്തെ ദിവസത്തേക്ക് എത്തിയപ്പോൾ ശരിക്കും ഒരു അധ്യാപിക ആയി എന്ന് ഉള്ളിൽ തോന്നിയിരുന്നു.
Comments
Post a Comment