അഞ്ചാം ദിവസം
അഞ്ചാം ദിവസം -10/10/2023
സ്കൂൾ ദിനക്കുറിപ്പ്
പതിവുപോലെ ഇന്നും രാവിലെ എല്ലാ അധ്യാപകരോടൊപ്പം പ്രിൻസിപ്പൽ റൂമിലെ പ്രാർത്ഥനയ്‌ക്കു ശേഷമാണ് അധ്യാപനത്തിലേക്ക് കടന്നത്. ഇന്ന് എനിക്ക് അഞ്ച് പിരീഡുകൾ ആണ് ഉണ്ടായിരുന്നത് ഒമ്പതാം ക്ലാസ്സിന്റെ രണ്ടു മലയാളം പിരീഡിനും 8Bയിലെ ഒരു പിരീഡിനും പുറമെ 8A ക്ലാസിൽ രണ്ട് പിരീഡുകൾ കൂടി ഉണ്ടായിരുന്നു . ഒത്തിരി പിരീഡുള്ള ഒരു ദിവസമാണ് എനിക്ക് ചൊവ്വാഴ്ച . ഇനിമുതലുള്ള എല്ലാ ചൊവ്വയും ഇങ്ങനെ തന്നെയായിരിക്കും. പിരീഡുകൾ ഒത്തിരിയുള്ളതിനാൽ തന്നെ എന്റെ സഹഅധ്യാപികയുമായി പിരീഡുകൾ തമ്മിൽ കൂട്ടിമുട്ടലുകൾ ഒന്നും വരാതെ ക്രമീകരിച്ചെടുത്തു. ഇന്ന് എൻ്റെ കോളേജിൽ അതുകൊണ്ടുതന്നെ വ്യത്യസ്ത പ്രവർത്തനങ്ങൾ ആണ് കുട്ടികൾക്ക് നൽകിയത്.
Comments
Post a Comment