അധ്യാപികയായി ആദ്യദിനം😍
"ഒരു ശിശുവിൻറെ ശരീരത്തിലും മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം" -മഹാത്മാഗാന്ധി-
ഇന്ന് 03/10/2023 എൻ്റെ ബി. എഡ് ജീവിതത്തിലെ ആദ്യഘട്ട അദ്ധ്യാപക പരിശീലനം ആരംഭിച്ച ദിവസം. എനിക്ക് അധ്യാപക പരിശീലനത്തിനായി ലഭിച്ച സ്കൂള് സെൻറ് ഹൈസ്കൂൾ ആണ്.ഞങ്ങൾ 12 പേരടങ്ങുന്ന ടീമാണ് ഇവിടെയുള്ളത്. ആദ്യ ദിവസം ആയതുകൊണ്ട് തന്നെ കുറച്ച് അധികം ഭയത്തോടെയാണ് ഞാൻ സ്കൂളിലേക്ക് പോയത്.എങ്ങനെയുള്ള കുട്ടികളാണ് ,എത്ര കുട്ടികൾ കാണും ,അവരെ എങ്ങനെ പഠിപ്പിക്കണം എന്നൊന്നും എനിക്ക് ധാരണ ഉണ്ടായിരുന്നില്ല.എന്നിരുന്നാലും അധ്യാപക പരിശീലനത്തിന്റെ ഭാഗമായതുകൊണ്ട് തന്നെ മനസ്സിൽ ധൈര്യം കൈവരിക്കുകയായിരുന്നു.മൂന്ന് ക്ലാസ്സുകളാണ് എനിക്ക് പഠിപ്പിക്കുവാനായി ലഭിച്ചത്.8 എ ,8 ബി , 9 എ ...എന്നിവയാണവ.
ആദ്യദിവസം ആയതുകൊണ്ട് തന്നെ ക്ലാസ്സിൽ ചെന്നപ്പോൾ എൻറെ കൺേസേൺ ടീച്ചറായ സിനി ടീച്ചർ കുട്ടികൾക്ക് എന്നെ പരിചയപ്പെടുത്തി. കുട്ടികളുടെ പേരുകൾ ചോദിച്ച് ഞാനും അവരെ ഞാനും പരിചയപ്പെട്ടു.ആ ദിവസം ആയതു കൊണ്ട് തന്നെ കുട്ടികൾക്ക് പാടത്തെക്കുറിച്ച് ഒരു ആമുഖം നൽകുക മാത്രമാണ് ചെയ്തത് ആദ്യം തന്നെ കുട്ടികളെ ഒന്ന് പരിചയപ്പെടുകയായിരുന്നു ചെയ്തിരുന്നത് വരും ക്ലാസുകളിൽ ലെസ്സൺ പ്ലാൻ ഉപയോഗിച്ച് ക്ലാസുകൾ എടുക്കുന്നതാണ്.
Comments
Post a Comment