ഡിസംബർ 1 ലോക എയ്ഡ്സ് ദിനം🎗️❣️

ഇന്ന് ഈ വർഷത്തിലെ അവസാനത്തെ മാസത്തെ ആദ്യത്തെ ദിനം . പതിവിലും നേരത്തേ രാവിലെ 9:15ന് സ്റ്റീഫൻ സാറിന്റെ യോഗ ക്ലാസോടുകൂടിയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. ഇന്ന് എയ്ഡ്സ് ദിനം ആയതുകൊണ്ട് കൂടി കോളേജിൽ അതുമായി ബന്ധപ്പെട്ട പരിപാടികളും സംഘടിപ്പിച്ചിരുന്നു. യോഗ ക്ലാസിനു ശേഷം 11 മണി മുതൽ ഓപ്ഷണൽ പിരീഡ് ആയിരുന്നു. ഇന്നത്തെ തോട്ട് ഓഫ് ദി ഡേ പറയാനുള്ള അവസരം എനിക്കായിരുന്നു. എയ്ഡ്സ് ഡേ ആയതുകൊണ്ട്  അതിനെപ്പറ്റി ആയിരുന്നു  പറ്റിയായിരുന്നു ഇന്നത്തെ എന്റെ തോട്ട്.എയ്ഡ്‌സിനെ കുറിച്ച് എനിക്ക് അറിയാവുന്ന കാര്യങ്ങൽ ഞാൻ എന്റെ സുഹൃത്തുക്കളുമായും അധ്യാപകനുമായും എനിക്ക് പങ്കുവെയ്ക്കുവാൻ സാധിച്ചു.
         വൈകുന്നേരം 3 മണി മുതലായിരുന്നു എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട പ്രോഗ്രാം ആരംഭിച്ചത് . കോളേജിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ആ പരിപാടിയിൽ പങ്കെടുത്തു. കോളേജ് പോർട്ടികോയിൽ ആയിരുന്നു പ്രോഗ്രാം നടന്നത്.ഇംഗ്ലീഷ് ഓപ്ഷനിലെ രാധികയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയുടെ അവതാരകർ ആയിരുന്നത് രഞ്‌ജിതയും ബിജി മോളും ആയിരുന്നു.. ശേഷം ജോജു സാർ എയ്ഡ്‌സ് രോഗത്തെക്കുറിച്ച് ചെറിയൊരു പ്രഭാഷണം നടത്തുകയുണ്ടായി. കുറഞ്ഞ സമയം കൊണ്ട് തന്നെ എയ്ഡ്‌സ് രോഗത്തെപ്പറ്റി ഒരുപാട് വിവരങ്ങൾ നൽകാൻ സാറിന്റെ വാക്കുകൾക്ക് സാധിച്ചു. ഒപ്പം സാർ ഈ വർഷത്തെ എയിഡ്നെ കുറിച്ചുള്ള . ലോക ആരോഗ്യ സംഘടനയുടെ  പ്രമേയം കൂടി പറഞ്ഞു തന്നു. അതിനുശേഷം പ്രിൻസിപ്പൽ ഡോക്ടർ കെ.വൈ. ബെനഡിക് സാർ എയ്ഡ്സിന്റെ പ്രത്യേകമായ ചുവന്ന റിബൺ എല്ലാവർക്കും നൽകി. കൂടാതെ മെഴുകുതിരി കത്തിച്ച ശേഷം അദ്ദേഹം എയ്ഡ്‌സ് ദിന പ്രതിജ്ഞയും ചൊല്ലി തന്നു. എല്ലാവരും ആ കത്തിച്ച മെഴുകുതിരികൾ ഏറെ സന്തോഷത്തോടെ എയ്ഡ്സ് പ്രതീകമായ ചുവന്ന റിബൺ മാതൃകയിൽ കത്തിച്ചുവച്ചു. വൈകുന്നേരം 3:30ന് ദേശീയ ഗാനം പാടി പരിപാടി അവസാനിച്ചു.

Comments

Popular posts from this blog

പ്രകൃതിയിലേക്കങ്ങി ടെക്നോളജി...