"ഇന്നത്തെ ചിന്താവിഷയം"
ഓരോ ക്ലാസ്സ് മുറികളും ഓരോ കുട്ടിയുടേയും ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്.ഓരോ കുട്ടികൾക്കും അവരുടേതായ അഭിപ്രായങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ട്.അവന്റെ അഭിപ്രായങ്ങൾ മറ്റുള്ളവരോട് തുറന്നു പറയുകയും അവന്റെ സംശയങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യുമ്പോൾ അവനിലെ അറിവ് വർധിക്കുന്നു.അവന്റെ പഠന നിലവാരത്തിൽ വ്യത്യാസം വരുന്നു. അത്തരത്തിൽ ഒരു അവസരം ഒരുക്കുന്ന സ്ഥലം ആണ് ഓരോ ക്ലാസ്സ് മുറിയും.ഞങ്ങളുടെ ക്ലാസ്സ് മുറിയും അങ്ങനെ തന്നെയാണ്.മലയാളം ഓപ്ഷണൽ ക്ലാസ്സിൽ അവതരിപ്പിക്കുന്ന "ഇന്നത്തെ ചിന്താിഷയം" അതിന് ഒരു ഉദാഹരണം ആണ്.ഒരു വിഷയത്തെ കുറിച്ച് അറിയുവാനും പഠിക്കുവാനും വിമർശിക്കാനും അത് അവസരം ഒരുക്കുന്നുണ്ട്...
Comments
Post a Comment