മുപ്പത്തിമൂന്നാം ദിവസം

 മുപ്പത്തിമൂന്നാം ദിവസം - 31/07/2023


സ്കൂൾ ദിനക്കുറിപ്പ്


ഇന്ന് ജൂലൈ 31 ബുധൻ. ഇന്ന് ഞങ്ങളുടെ അധ്യാപക പരിശീലന കാലയളവിലെ അവസാനത്തെ ദിവസമായിരുന്നു. അങ്ങനെ ബി.എഡ്. ജീവിതത്തിന്റെ രണ്ടാം ഘട്ടം - അധ്യാപക പരിശീലനം ഇവിടെ അവസാനിച്ചു. ഒത്തിരി സങ്കടത്തോടെ ആയിരുന്നു ഈ ദിവസം സ്കൂളിൽ നിന്നും പടിയിറങ്ങിയത്. അത്രയും നാൾ സ്കൂളിലെ ഒരു അധ്യാപികയായി നിൽക്കുകയായിരുന്നല്ലോ.നാളെ മുതൽ സ്കൂളിൽ പോകണ്ട എന്നും കുട്ടികളെ പഠിപ്പിക്കേണ്ട എന്നും ഓർത്തപ്പോൾ ഉള്ളിൽ ഒരു വിങ്ങൻ അനുഭവപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ ബി.എഡ്. ജീവിതവും അവസാനിക്കുകയായിരുന്നു.എല്ലാം ഓർക്കുമ്പോൾ ഒത്തിരി സങ്കടമാണ്.

                 ഒരു അധ്യാപികയായിട്ടാണ് കോളേജിൽ നിന്നും പടിയിറങ്ങുന്നത്. നമ്മുടെ ഭാഗത്തുള്ള തെറ്റുകൾ തിരുത്തി ഒരു അധ്യാപിക എങ്ങനെ ആകണം, ആകാൻ പാടില്ല എന്ന് തിരിച്ചറിവ് ഞങ്ങൾക്ക് ജീവിതവും സ്കൂളിലെ അധ്യാപക പരിശീലനവും നേടിത്തന്നു. ഇന്ന് സ്കൂളിൽ നിന്നും ഞങ്ങൾ അധ്യാപക പരിശീലനം അവസാനിപ്പിച്ച് ഇറങ്ങി

 സ്കൂളിൽ ഞങ്ങൾ പഠിപ്പിച്ച വിദ്യാർത്ഥികൾ എല്ലാവർക്കും ഞങ്ങൾ മിഠായി വാങ്ങി നൽകി. അവരോടൊപ്പം സ്നേഹം പങ്കുവെച്ചു. കുട്ടികളുടെ സ്നേഹം അതിലും സന്തോഷവും സങ്കടവും നിറഞ്ഞതായിരുന്നു. തുടർന്ന് വൈകുന്നേരം ഞങ്ങൾ എല്ലാ അധ്യാപകരെയും പോയി കണ്ടിരുന്നു.

            എന്റെ കൺസേൺ അധ്യാപിക ഇന്ന് ലീവ് ആയതിനാൽ കാണാൻ കഴിഞ്ഞില്ല. അടുത്തദിവസം പോയി കാണണമെന്ന് ആഗ്രഹിക്കുന്നു. വൈകുന്നേരം എച്ച്.എം. ന്റെ റൂമിലെ മീറ്റിങ്ങിനു ശേഷം അവർക്ക് മധുരം നൽകിയിരുന്നു ഞങ്ങൾ പിരിഞ്ഞത്.

Comments

Popular posts from this blog

ഏറെ സ്നേഹിക്കുന്ന ദിനം🥰

പ്രകൃതിയിലേക്കങ്ങി ടെക്നോളജി...

INTRAMURAL CHESS TOURNAMENT♟️