മുപ്പത്തിയൊന്നാം ദിവസം
മുപ്പത്തിയൊന്നാം ദിവസം - 29/07/2024
സ്കൂൾ ദിനക്കുറിപ്പ്
ഇന്ന് ജൂലൈ 29 തിങ്കളാഴ്ച.ഈ ഒരു ആഴ്ച, അതായത് ഇനി മൂന്നുദിവസം കൂടിയേ ഞങ്ങൾ ഈ സ്കൂളിൽ അധ്യാപകരായി ഉള്ളൂ. ഇത്രയും നാൾ പഠിപ്പിച്ച സ്കൂൾ ആയതുകൊണ്ട് തന്നെ പോകുന്ന കാര്യം ഓർത്തപ്പോൾ ഉള്ളിൽ ഒരു വിഷമം അനുഭവപ്പെട്ടു. ഇന്ന് തിങ്കളാഴ്ച ആയതിനാൽ എനിക്ക് രണ്ടാമത്തെ പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത്. പാഠാസൂത്രണത്തിനു പുറമേയുള്ള ഒരു പാഠമാണ് ഇന്ന് ഞാൻ ആ ക്ലാസ്സിൽ പഠിപ്പിച്ചത്. കൂടാതെ ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പിരീഡ് കൂടി ആ ക്ലാസിൽ കിട്ടിയതിനാൽ ആ സമയത്ത് നോട്ട് കൊടുക്കുകയായിരുന്നു.
കൂടാതെ ഇന്ന് മറ്റൊരു പിരീഡ് കുട്ടികൾക്ക് ഫ്രീ പിരീഡ് ലഭിച്ചപ്പോൾ ഞങ്ങൾ ആ ക്ലാസ്സിൽ പഠിപ്പിക്കുന്നവർ ചേർന്ന് കുട്ടികളെ ഗ്രൗണ്ടിലേക്ക് കൊണ്ടുവന്ന് കുട്ടികളുമായി ചേർന്ന് ഒരു ഫോട്ടോയും എടുത്തിരുന്നു അങ്ങനെ ഇന്നത്തെ ദിവസവും അവസാനിച്ചു.
Comments
Post a Comment