മുപ്പതാം ദിവസം❤️
മുപ്പതാം ദിവസം - 26/07/2024
സ്കൂൾ ദിനക്കുറിപ്പ്
ഇന്ന് ജൂലൈ 26 വെള്ളിയാഴ്ചയായിരുന്നു.ഇന്നലെ കൊണ്ട് പാഠസൂത്രണം കഴിഞ്ഞതിനാൽ ഇന്ന് സിദ്ധിശോതകത്തിന്റെ ഉത്തരകടലാസ് നൽകുകയായിരുന്നു കുട്ടികൾക്ക്.ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ മാർക്ക് എല്ലാ കുട്ടികൾക്കും ഉണ്ടായിരുന്നു. വെള്ളിയാഴ്ച ആയതിനാൽ രണ്ടുപിരീഡാണ് ക്ലാസ് ഉണ്ടായിരുന്നത് ആദ്യ പിരീഡ് ഉത്തരകടലാസ് നൽകുകയും ചോദ്യപേപ്പർ വിശകലനം ചെയ്യുകയുമാണ് ചെയ്തത്. അവസാനത്തെ പിരീഡ് അതുവരെ പഠിപ്പിച്ച ഭാഗങ്ങളുടെ നോട്ട് കൊടുക്കുകയായിരുന്നു.കൂടാതെ 9E ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷൻ കിട്ടിയിരുന്നു ഒപ്പം 9C ക്ലാസിലും പോയി നോട്ട് കൊടുത്തിരുന്നു.
Comments
Post a Comment